ആരാധകരെ കൈയ്യിലെടുത്ത് ഹേ സിനാമികയിലെ മറ്റൊരു ഗാനം കൂടി..! ഗാനരംഗത്തിൽ ആടി പാടി തകർത്ത് ദുൽഖറും അതിഥിയും..

Posted by

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ റീലീസിനൊരുങ്ങി നിൽക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ഹേ സിനാമിക. ദുൽഖറിനൊപ്പം താരസുന്ദരിമാരായ കാജൽ അഗർവാളും അദിതി റാവും നായികാ വേഷങ്ങളിൽ എത്തുന്നു . പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ ഗോപാലിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം . ബ്രിന്ദ മാസ്റ്റർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ രചന കൈകാര്യം ചെയ്യുന്നത് മദൻ കർക്കിയാണ്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരിക്കിയിരിക്കുന്ന ചിത്രമാണ് ഹേ സിനാമിക . ഇതിനോടകം ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തുവിടുകയും അത് പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ഈ ഗാനങ്ങളിലൊന്ന് നായകനായ ദുൽഖർ സൽമാൻ തന്നെ ആലാപനം നിർവഹിച്ചതായിരുന്നു. ശേഷം കാജൽ അഗർവാളും ദുൽഖറും തമ്മിലുള്ള ഒരു പ്രണയ ഗാനവും പുറത്തു വന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനരംഗം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ദുൽഖർ സൽമാനും അദിതി റാവുവും കൂടി ആടി പാടി തകർക്കുന്ന മേഘം എന്ന ഈ ഗാനത്തിന്റെ രചനയും മദൻ കർക്കിയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ് .

മാർച്ച് മൂന്നിന് ആഗോള റിലീസിനെത്തുന്ന ഈ ചിത്രം ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് . പ്രീത ജയരാമനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രാധ ശ്രീധറുമാണ്.

ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നിവരെ കൂടാതെ നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് .

Categories