യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ദുൽഖർ സൽമാൻ ചിത്രം ഹേ സിനാമിക ട്രൈലർ കാണാം..

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങി . പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ ആയ ബ്രിന്ദ മാസ്റ്റർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിന്ദ മാസ്റ്ററിന്റെ സംവിധാന മേഖലയിലെ ആദ്യ ചുവടുവയ്പ്പു കൂടിയാണ് ഹേസിനാമിക എന്ന ഈ ചിത്രം .

ഈ ചിത്രത്തിന്റെ രചയിതാവായ മദൻ കർക്കി രചിച്ച ഹേസിനായികയിലെ ഗാനങ്ങൾ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർക്ക് മുന്നിലേക്ക് ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി എത്തിയിരിക്കുകയാണ്. ദുൽഖർ സൽമാൻ ആരാധകർക്ക് ഒരു വിരുന്നൊരുക്കി മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി ഈ ചിത്രം എത്തും. വളരെ സ്റ്റൈലിഷ് ആയും റൊമാന്റിക് ആയും എത്തുന്ന നായക കഥാപാത്രത്തിനൊപ്പം രണ്ടു നായികമാരാണ് വേഷമിടുന്നത്. ഇതിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത് കാജൽ അഗർവാളും അദിതി റാവുവുമാണ് .

ഈ ചിത്രത്തിലെ മദൻ കർക്കി രചന നിർവഹിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രീത ജയരാമനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

എഡിറ്റർ രാധ ശ്രീധറുമാണ്. ഗ്ലോബൽ വൺ സ്റ്റുഡിയോയും ജിയോ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് കേരളത്തിൽ മാർച്ച് മൂന്നിന് റിലീസ് ചെയ്യും.

Scroll to Top