പുത്തൻ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് ഹണി റോസ്..! വീഡിയോ കാണാം..

Posted by

2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് ഇപ്പോഴും സജീവമായി തുടരുന്ന താര സുന്ദരിയാണ് നടി ഹണി റോസ് . മലയാള സിനിമയിൽ തന്റെതായ സ്ഥാനം താരം നേടിയെടുത്തത് തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും മാത്രമാണ്. ആദ്യ കാലങ്ങളിൽ അധികം ശോഭിക്കാൻ കഴിയാതിരുന്ന താരം പിന്നീട് അങ്ങോട്ട് മലയാളത്തിലെ വമ്പൻ നായകന്മാർക്കൊപ്പം എല്ലാം നായികയായി വേഷമിട്ടു. മലയാളത്തിൽ മാത്രമായിരുന്നില്ല താരം തന്റെ മികവ് പ്രകടിപ്പിച്ചത് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും താരം ശോഭിച്ചു.

അഭിനയരംഗത്ത് താരത്തിന് കൂടുൽ സ്വീകാര്യത നേടികൊടുത്തത് 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. കനൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിന്റെ നായികയായും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ശോഭിച്ച താരത്തിന്റെ മൂല്യം ഈ ചിത്രങ്ങൾക്ക് ശേഷം ഉയർന്നു. ജയറാം ,ദിലീപ് , ജയസൂര്യ , ആസിഫ് അലി തുടങ്ങി നായകൻമാർക്കൊപ്പവും താരം തിളങ്ങി. അക്വേറിയം എന്ന മലയാള ചിത്രമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം . മലയാള ചിത്രമായ മോൺസ്റ്റർ, തെലുങ്ക് ചിത്രം എൻബികെ 107 എന്നിവ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ പ്രൊജക്ടുകൾ ആണ്.

തിരുവനന്തപുരം ലുലു മാളിൽ എത്തിയ ഹണി റോസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലുലു മാളിൽ ഒരുക്കിയ ഒരു ഫുഡ് ഫെസ്റ്റിന്റെ സമാപന ചടങ്ങിന് അതിഥിയായി എത്തിയതാണ് ഹണി റോസ് . ചടങ്ങിന് എത്തിയ താരത്തിന്റെ ലുക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ സ്റ്റൈലിഷ് ആയും ബോൾഡ് ആയും ആണ് താരത്തെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്റെ ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ച താരം ഫുഡ് ഫെസ്റ്റിനെ കുറിച്ചും ലുലു മാളിനെ കുറിച്ചും സംസാരിച്ചു. കൂട്ടത്തിൽ താരം കൊച്ചി ലുലുമാളിൽ മിക്കപ്പോഴും പോകുന്നതിനെ കുറിച്ചും പർദ്ദ ധരിച്ചാണ് താൻ പോകാറുള്ളത് എന്നും ആരാധകരോടായി പറഞ്ഞു.

https://youtu.be/OD7_mvNLaw4

Categories