പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ..! ഹൃദയത്തിലെ “ഒണക്ക മുന്തിരി” ഫുൾ വീഡിയോ സോങ്ങ് കാണാം..

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജനുവരി 21 ന് പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം . നടൻ വിനീത് ശ്രീനീവാസൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , ദർശന രാജേന്ദൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

പതിനഞ്ചിൽ പരം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ “ഒണക്ക മുന്തിരി ” എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. തിങ്ക് മ്യൂസിക്ക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് നവാഗതനായ ഹിഷാം അബ്ദുൽ വഹാബ് ആണ് . വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ നിറഞ്ഞു നിൽക്കുന്നത് നടൻ പ്രണവ് മോഹൻലാലും നായിക കല്യാണിയും തന്നെയാണ്.

കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അജു വർഗ്ഗീസ്, വിജയ രാഘവൻ , അന്നു ആന്റണി, അരുൺ കുര്യൻ, അശ്വത് ലാൽ , മേഘ തോമസ്, അഭിഷേക്, കലേഷ് രമാനന്ദ്, ജോണി ആന്റണി, എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മെരിലാൻഡ് സിനിമാസിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമ്മിച്ചത്.

Scroll to Top