ആരാധകർ ഏറ്റെടുത്ത് ഹൃദയത്തിലെ രണ്ടാമത്തെ ഗാനം…! വീഡിയോ കാണാം..

പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഹൃദയം. മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഹൃദയം . ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിരവഹിച്ചിരിക്കുന്നത് വീനീത് ശ്രീനിവാസനാണ്. ആഗോള തലത്തിൽ തന്നെ സൂപ്പർ ഹിറ്റായി മാറിയതാണ് ഈ ചിത്രത്തിലെ ദർശന എന്ന ഗാനവും അതിന്റെ വീഡിയോയും . കൂടാതെ ഇതിന്റെ രണ്ടു ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ജനുവരിയിൽ റിലീസിനായി കാത്തു നിൽകുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

അരികെ നിന്ന എന്ന വരികളോടെ ആരംഭിക്കുന്ന പുതിയ ഗാനത്തിന്റെ ലെറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അരുൺ ആലാട്ട് വരികൾ രചിച്ച് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യൻ ആണ്. റിലീസ് ചെയ്ത് നിമിഷങ്ങൾകകം വലിയ പ്രേക്ഷക പ്രതികരണമാണ് ഈ ഗാനം സ്വന്തമാക്കുന്നത്. യുവ ഹൃദയങ്ങൾ ഇപ്പോഴേ ഈ ഗാനം ഏറ്റെടുത്തു എന്നു തന്നെ പറയാം . വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത് .

ഈ ചിത്രത്തിന്റെ കാമറമാൻ വിശ്വജിത്തും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാമുമാണ്.ചിത്രത്തിലെ നായികമാരായി വേഷമിടുന്നത് കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ്. അജു വർഗീസും കുറെ പുതുമുഖങ്ങളും ആണ് ഹൃദയത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഈ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്നതിങ്ങനെ ” ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ” ഹൃദയം എന്ന ചിത്രം കാഴ്ചവയ്ക്കുന്നത് .

Scroll to Top