ആരാധകരെ ആകാംക്ഷയിലാക്കി ഹൃദയം ട്രൈലർ…! കാണാം..

Posted by

താരപുത്രൻ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിതത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഗാനങ്ങൾ കണ്ട് ആവേശത്തിലായ ആരാധകർക്ക് മുന്നിലേക്കാണ് ഇപ്പോൾ ചിത്രത്തിന്റെ ട്രൈലർ പങ്കുവച്ചിട്ടുള്ളത്. കോളേജ് കാലഘട്ടവും , പ്രണയവും , പ്രണയ നഷ്ടവും , യാത്രയും , ആക്ഷനും നിറഞ്ഞ മനോഹരമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലറർ നൽകുന്ന സൂചന.

ചിത്രത്തിൽ കല്യാണി പ്രിയദർശനും, ദർശനാ രാജേന്ദ്രനും നായികമാരായി എത്തുന്നുണ്ട്. ട്രൈലർ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും ഇവർ മൂന്നു പേരും തന്നെയാണ്.
വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഈ ചിത്രം മെറിലാർഡ് സിനിമാസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ഹൃദയത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മാഫിയ ശശി ആണ്. രഞ്ജൻ എബ്രഹാം ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു.

തിങ്ക് മ്യൂസിക് ഇൻഡ്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹൃദയം ജനുവരി 21 ന് പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

Categories