സൗബിൻ നായകനായി എത്തുന്ന “ഇലവീഴാ പൂഞ്ചിറ”..! ടീസർ കാണാം..

Posted by

സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത്‌ ഷാഹി കബീർ സംവിധാനം ചെയ്ത് മലയാളത്തിലെ ശ്രദ്ധേയ താരം സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രം ഇലവീഴാ പൂഞ്ചിറ റിലീസിന് ഒരുങ്ങുകയാണ്. ഷാഹി കബീറിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണിത്. നേരത്തെ തന്നെ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ , സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഇലവീഴാപൂഞ്ചിറയെന്ന ഈ മേഖലയിൽ തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങളും അതിന്റെ ഭാഗമായി തെളിവ് കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസറായാണ് സൗബിൻ ഷാഹിർ ഈ ചിത്രത്തിൽ എത്തുന്നത് എന്ന് ഇതിന്റെ ട്രൈലെർ നമ്മുക്ക് വ്യക്തമാക്കി തന്നിരുന്നു. ഈ ചിത്രത്തിന്റെ ഒരു ടീസർ കൂടി ഇപ്പോഴിതാ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസറിന്റെയും ഹൈലൈറ്റ് പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന ദൃശ്യങ്ങൾ തന്നെയാണ് .

സൗബിൻ ഇലവീഴാ പൂഞ്ചിറയിലെ വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസ് കഥാപാത്രമാണ് വേഷമിടുന്നത്. ജൂലൈ പതിനഞ്ചിനാണ്‌ ഈ ക്രൈം – ത്രില്ലർ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഈ സൗബിൻ ഷാഹിർ- ഷാഹി കബീർ ചിത്രം നിർമ്മിച്ചിരിക്കുന്നത് കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് .കപ്പേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇവർ നിർമ്മിക്കുന്ന പുത്തൻ ചിത്രമാണിത്. മനേഷ്‌‌ മാധവൻ ആണ് ക്യാമറമാൻ.

എഡിറ്റർ കിരൺ ദാസ്‌. അനിൽ ജോൺസൺ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്നിവരാണ്. ഷാഹി കബീർ രചന നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, എം പദ്മകുമാർ ഒരുക്കിയ ജോസഫ് എന്നിവ. രചയിതാവായ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് നിധീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ്.

Categories