നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി ഇന്ത്യൻ 2 ഇൻ്ററോ ..! വീഡിയോ കാണാം..

1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സിനിമയുടെ തുടർ ഭാഗമാണ് വരാനിരിക്കുന്ന വിജിലൻഡ് ആക്ഷൻ ചിത്രമായ ഇന്ത്യൻ 2 . അനൗൺസ് ചെയ്ത നാൾമുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2 . ഇപ്പോഴിതാ പ്രേക്ഷകരിലെ ആവേശം നിറച്ചുകൊണ്ട് ചിത്രത്തിൻറെ ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ടു ആൻ ഇൻട്രോ എന്ന പേരിൽ കം ബാക്ക് ഇന്ത്യൻ എന്ന ഗാനമാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുള്ളത്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.  അറിവ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ ആണ്.

കുറ്റകൃത്യങ്ങൾക്കും അഴിമതിക്കും എതിരെ പോരാടുന്ന ഒരു പഴയ സ്വാതന്ത്ര്യ സമര സേനാനിയായ ഇന്ത്യൻ അഥവാ സേനാപതി എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. എവിടെ അഴിമതി നടന്നാലും ഞാൻ അവിടെയെത്തും ഇന്ത്യന് മരണമില്ല എന്ന തമിഴ് ഡയലോഗോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. കമൽഹാസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ കൂടാതെ സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, കാളിദാസ് ജയറാം , നെടുമുടി വേണു, വിവേക്, പ്രിയ ഭവാനി ശങ്കർ , ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ , ഗുരു സോമസുന്ദരം ദീപാഷ്നെ, മനോബാല തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

എസ് ജെ ശങ്കർ രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം 250 കോടി ബഡ്ജറ്റിൽ ആണ് ഒരുക്കിയിട്ടുള്ളത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് ഫിലിംസ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സുബാസ്കരൻ അല്ലിരാജ, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് . ആർ രത്ന വേലു, രവിവർമ്മൻ എന്നിവർ ചേർന്ന് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ എ ശ്രീകർ പ്രസാദ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ബി ജയമോഹൻ , കപിലൻ , വൈര മുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

Scroll to Top