സിനിമ നടൻ ആയതുകൊണ്ട് ഇതും ഇതിനപ്പുറവും സാധിക്കും..! ആസിഫ് അലി ചിത്രം “ഇന്നലെ വരെ” ട്രൈലർ കാണാം..

സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഇന്നലെ വരെ. നേരിട്ടുള്ള ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം സോണി ലൈവിൽ ആണ് സ്ട്രീം ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത് ജൂൺ ഒൻപതിനാണ് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. ഇതിന്റെ ട്രൈലറിൽ നിന്നും ജിസ് ജോയ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഒരു പക്കാ ത്രില്ലറായാണ് എന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. ചിത്രത്തിൽ ആസിഫ് അലി, റീബ മോണിക്ക ജോൺ, ആന്റണി വർഗീസ്, നിമിഷാ സജയൻ, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര , ഇർഷാദ് അലി, റോണി ഡേവിഡ് തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ജിസ് ജോയുടെ സംവിധാന മികവിൽ ഒരുങ്ങിയ സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ പതിവ് ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ആദ്യമായി ഒരു പക്കാ ത്രില്ലറുമായി എത്തിയിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബോബി- സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയ ശ്രദ്ധ നേടിയവ ആയിരുന്നു ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ .

സെൻട്രൽ അഡ്വെർടൈസിങ് എന്ന ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മാത്യു ജോർജ് ആണ്. ബാഹുൽ രമേശാണ് ചിത്രത്തിന്റെ ക്യാമറമാൻ. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഗാനങ്ങളൊരുക്കി പ്രേക്ഷക ശ്രദ്ധ നേടിയ ടീം 4 മ്യൂസിക്സ് ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. രതീഷ് രാജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് . ആസിഫ് അലി – ജിസ് ജോയ്‌ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണിത്. ജിസ് ജോയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സിൽ നായകനായി എത്തിയത് ആസിഫ് അലി ആണ് . തുടർന്ന് സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി ചിത്രങ്ങളിലും ആസിഫ് അലി തന്നെയാണ് നായക വേഷം ചെയ്തത്. ഇത് കൂടാതെ ജിസ് ജോയ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ആസിഫ് അലി എത്തി.

Scroll to Top