ശ്രദ്ധ നേടി ജയസൂര്യ നായകനായി എത്തുന്ന ഈശോ ടീസർ..! കാണാം..

നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഈശോ . ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.
അരുണ്‍ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുനീഷ് വാരനാട് ആണ്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രദര്‍ശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത് മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായാണ്.


ഈശോ എന്ന സിനിമയുടെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളാണ് ഉണ്ടായത്. ചില ക്രിസ്തീയ സംഘടനകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഈ ചിത്രത്തിന്റെ ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി എത്തിയിരുന്നു. സംഘടനകളുടെ വാദം ചിത്രത്തിന്റെ പേര് ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് എന്നതാണ് . സംവിധായകൻ നാദിർഷയ്ക്ക് എതിരെ രൂക്ഷ ഭാഷയിൽ വിമർശനങ്ങൾ പി.സി ജോർജ് ഉൾപ്പടെയുള്ളവർ ഉന്നയിച്ചിരുന്നു.

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് വിവിധ സംഘടനകള്‍ സെന്‍സര്‍ ബോര്‍ഡില്‍ കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമയില്‍ മോശമായ ഒരു പരാമര്‍ശവും ഇല്ലെന്ന് അംഗീകരിച്ചു. മാത്രല്ല ഈ ചിത്രത്തിന് മറ്റൊരു പേര് നല്‍കാന്‍ കഴിയില്ലെന്നും സെന്‍സര്‍ബോര്‍ഡ് വിലയിരുത്തി.

Scroll to Top