വെറൈറ്റി പാട്ടുമായി മഞ്ജു വര്യരുടെ ജാക്ക് ൻ ജിൽ…! സോങ്ങ് കാണാം..

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ, ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും പുറത്തു വന്നിരിക്കുകയാണ്. നേരത്തെ തന്നെ ഈ ചിത്രത്തിലെ മഞ്ജു വാര്യർ ആലപിച്ച ഒരു ഗാനം റിലീസ് ചെയ്യുകയും അത് വൈറലായി മാറുകയും ചെയ്തിരുന്നു. എങ്ങനൊക്കെ എങ്ങനൊക്കെ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് .

ലിറിക് വിഡിയോ ആയാണ് ഈ ഗാനം പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവന്നത്. ബി കെ ഹരിനാരായണൻ ആണ് ഇ ഗാനത്തിന് വരികളെഴുതിയത്. ശ്രീ നന്ദ, റാം സുരീന്ദർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ഈ ഗാനത്തിന് ഈണവും പകർന്നിരിക്കുന്നത് ഗായകൻ റാം സുരേന്ദര് തന്നെയാണ് . അദ്ദേഹം ഒരു നാടൻ പാട്ടിന്റെ ഈണത്തിലാണ് ഈ ഗാനം ഒരുക്കിയത്. സയൻസ് ഫിക്ഷനും ഫാന്റസിയും കോമഡിയും ആക്ഷനും ഒരുപോലെ കൂട്ടി കലർത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ടീസറിൽ നിന്നും ട്രെയ്ലറിൽ നിന്നും വ്യക്തമാണ്. ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ,ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ് ,നെടുമുടി വേണു, ഇന്ദ്രൻസ്, , സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, എം പ്രശാന്ത് ദാസ് , സന്തോഷ് ശിവൻ, എന്നിവർ ചേർന്നാണ് . സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . രഞ്ജിത് ടച് റിവരാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നീ സംഗീത സംവിധായകരും ഈ ചിത്രത്തിൽ ഗാനങ്ങളൊരുക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്നാണ്.

Scroll to Top