മഞ്ജു വാര്യരുടെ ഗംഭീര ആക്ഷൻ രംഗങ്ങളുമായി ജാക്ക് ൻ ജിൽ..! ട്രൈലർ കാണാം..

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ് ശിവൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. കോമഡിയും ആക്ഷനും സസ്പൻസും നിറഞ്ഞ ഒരു കിടിലൻ ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. നടി മഞ്ജുവാര്യരുടെ ആക്ഷനും കോമഡി രംഗങ്ങളും തന്നെയാണ് ട്രൈലറിന്റെ ഹൈലൈറ്റ്. ട്രൈലറിൽ മഞ്ജുവാര്യരെ കൂടാതെ സൗബിൻ ഷാഹിർ , കാളിദാസ് ജയറാം എന്നിവരുടെയും മനോഹര അഭിനയ മുഹൂർത്തങ്ങൾ കാണാം.

മഞ്ജുവാര്യർ , സൗബിൻ ഷാഹിർ , കാളിദാസ് ജയറാം എന്നിവരെ കൂടാതെ നെടുമുടി വേണു, അജു വർഗ്ഗീസ് , ഇന്ദ്രൻസ്, ബേസിൽ ജോസഫ് , ഷൈല ക്രിഷൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംവിധായകൻ സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസ്, സിവാസ് ഫിലിംസ് എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ്. ബി.കെ ഹരിനാരായണൻ വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ്, റാം സുരേന്ദർ , ഗോപി സുന്ദർ എന്നിവരാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്.

Scroll to Top