ആരാധകരെ ആവേശത്തിലാഴ്ത്തി “ജയ് ബാലയ്യ”..! തകർപ്പൻ സ്റ്റെപ്പുകളുമായി ബാലകൃഷ്ണ.. വീഡിയോ സോങ്ങ് കാണാം..

നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ആക്ഷൻ ചിത്രമാണ് അഖണ്ഡ . ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കിടിലൻ ഡാൻസ് പെർഫോമൻസുമായി പുറത്തിറങ്ങിയ ഈ ഗാനരംഗം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. തമൻ എസ് ആണ് ഈ ഗാനരംഗത്തിന്റെ സംഗീതം നിരവഹിച്ചിട്ടുള്ളത്. ആനന്ദ ശ്രീരാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിട്ടുള്ളത്. ഗീതാമാധുരി , സാഹിതി, സത്യ യാമിനി , അഥിതി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.

കണ്ണിന് ഇമ്പമേകുന്ന ഈ ഗാന വീഡിയോ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ചിത്രത്തിൽ പ്രഗ്യ ജയ്സ്വാൾ, ശ്രീകാന്ത് , ജഗപതി ബാബു, പൂർണ്ണ , നിതിൻ മെഹ്ത , അവിനാഷ്, സുബ്ബ രാജു , ശ്രാവൺ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു .
ബോയാവട്ടി ശ്രീനു സംവിധാനവും രചനയും നിർവഹിച്ച ഈ ചിത്രം മലയാളചിത്രം മരക്കാറിനൊപ്പമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറുകയായിരുന്നു.

വിദേശത്തും ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ബാലയ്യ ചിത്രം നൂറ് കോടി ക്ലബ്ബിൽ എത്തുന്നത്. എം. രത്നമാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിൽ ബാലയ്യ ഇട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഖണ്ഡ രുദ്ര സിക്കന്തർ , മുരളികൃഷ്ണ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച്ഡയലോഗുകൾ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം . ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവീന്ദർ റെഡ്ഡിയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

Scroll to Top