രജനികാന്തിനൊപ്പം നിറഞ്ഞാടി തമ്മന്ന..! രജനികാന്ത് നായകനായി എത്തുന്ന ജയലർ..! സോങ്ങ് കാണാം..

രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ജയലർ. രജനികാന്ത് ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയും കൂടിയാണ് ജയലർ. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ചിത്രത്തിന്റെ പേര് ഉള്ളത് പോലെ ജയലറുടെ വേഷത്തിലാണ് രജനികാന്ത്‌ എത്തുന്നത്. മുത്തുവേൽ പാന്ധ്യൻ എന്ന കഥാപാത്രത്തിനാണ് രജനികാന്ത് ജീവൻ നൽകുന്നത്. സിനിമയുടെ തിരക്കഥയും ഒരുക്കിരിക്കുന്നത് നെൽസൺ ദിലീപ് കുമാറിന്റെയാണ്.

സിനിമയിൽ തനിക്ക് നല്ല സ്വാതന്ത്രിമെടുക്കാനുള്ള അവകാശം രജനികാന്ത് നൽകിയിരുന്നുവെന്ന് നെൽസൺ നേരത്തെ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ നിർമാണം നിർവഹിക്കുന്നത് സൺ‌ പിക്ചർസ് ബാനറിലാണ്. സിനിമ നിർമ്മിക്കുന്നത് കലാനിധി മാരനാണ്. നെൽസണും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചലച്ചിത്രമാണ് ജയലർ. സിനിമയുടെ സംഗീതം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദറാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്തിരുന്നു.

ആദ്യ ഗാനം ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പ്രോമോയിൽ നിന്ന് പ്രേഷകർക്ക് ലഭിച്ചിരുന്നു. സിനിമയുടെ ആക്ഷൻ മേഖല കൈകാര്യം ചെയ്യുന്നത് സ്റ്റണ്ട് ശിവയാണ്. വലിയയൊരു താരനിരയാണ് സിനിമയിൽ ഒരുങ്ങാൻ പോകുന്നത്. മലയാള സിനിമയുടെ താരരാജാവായ മോഹൻലാൽ സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുമെന്നാണ് മലയാളി പ്രേഷകർ അടക്കം പ്രതീക്ഷിക്കുന്നത്.

ശിവരാജ് കുമാർ, സുനിൽ, ജാക്കി ഷെറഫ് തുടങ്ങിയ മറ്റ് വലിയ കഥാപാത്രങ്ങളും മികച്ച വേഷം ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ റിലീസ് ഓഗസ്റ്റ് പത്തിനാണ് തീയേറ്ററുകളിൽ എത്താൻ പോകുന്നത്. അതിന്റെ മുൻപ് തന്നെ ചെന്നൈ സിറ്റിയിൽ ഓഡിയോ ലാഞ്ച് ഉണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. സിനിമയുടെ പ്രധാന അഭിനേതാക്കൾ ഈ ചടങ്ങിനു എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Scroll to Top