വിൻ്റേജ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ലാലേട്ടൻ..! മോഹൻലാലും രജനീകാന്തും ഒന്നിക്കുന്ന ജയിലർ… ടീസർ കാണാം..

ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം നെൽസൺ ദിലീപ് കുമാറിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയിട്ടുള്ള പുത്തൻ ചിത്രമാണ് ജയിലർ. സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലറിന്റെ റിലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ചെറിയ ടീസർ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തീയതി അനൗൺസ് ചെയ്തിട്ടുള്ളത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഈ ചിത്രത്തിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ട് എന്നത് മലയാളി പ്രേക്ഷകരെയും ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസ് അനൗൺസ് ചെയ്തിരിക്കുന്നത് ഓഗസ്റ്റ് 10നാണ്.

ഇപ്പോൾ പുറത്തുവിട്ട ടീസർ വീഡിയോയിൽ മോഹൻലാലിന്റെയും രംഗങ്ങൾ കാണാൻ സാധിക്കും. മോഹൻലാലിനെ ഈ വീഡിയോ രംഗങ്ങളിൽ കാണാൻ സാധിക്കുന്നത് കട്ട സ്റ്റൈലിഷ് ആയി വിന്റേജ് ലുക്കിലാണ്. മോഹൻലാൽ ചെയ്യുന്നത് ഫ്ലാഷ് ബാക്കിൽ വരുന്ന ഒരു കഥാപാത്രമാണോ എന്നും ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്. ഗസ്റ്റ് റോളിലാണ് എത്തുന്നതെങ്കിലും മോഹൻലാൽ ആരാധകരെ തിയറ്ററുകളിൽ ആവേശം കൊള്ളിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയിലറിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ് . കടുത്ത മോഹൻലാൽ ആരാധകനാണ് സംഗീതസംവിധായകൻ അനിരുദ്ധ് , ആയതിനാൽ തന്നെ ചിത്രത്തിലെ മോഹൻലാൽ രംഗങ്ങൾക്ക് വേണ്ടി അതി മികച്ച ബിജിഎം തന്നെ അദ്ദേഹം ചെയ്യും എന്ന് പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ രജനീകാന്ത് എന്ന താരത്തിന്റെ നിറഞ്ഞാട്ടം തന്നെയാണ് കാണാൻ സാധിക്കുക എന്നത് ടീച്ചർ വീഡിയോയിൽ നിന്നും വ്യക്തമാണ്. തെന്നിന്ത്യയിൽ നിന്നുള്ള നിരവധി താരങ്ങൾ ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ശിവരാജ് കുമാർ , ജാക്കി ഷെറോഫ്, സുനിൽ , തമന്ന, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്.

മലയാളത്തിൽ നിന്ന് വിനായകൻ, മിർണ മേനോൻ എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ ഇവരെയും കാണിച്ചിട്ടുണ്ട്. ഈ താരങ്ങളെ കൂടാതെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. കലാനിധി മാരൻ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. അനിരുദ്ധിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ പേട്ട, ദർബാർ എന്നീ രജനികാന്ത് ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ജയിലർ.

Scroll to Top