തിയേറ്ററിൽ ആരാധകരെ കോരിതരുപ്പിച്ച ജന ഗണ മന..! മാസ്സ് സീനുകൾ..

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജനഗണമന മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. 20 കോടിയാണ് അഞ്ച് ദിവസം കൊണ്ട് ഈ കളക്ട് ചെയ്തത്. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്. പുറത്തുവിട്ടിരിക്കുന്ന ടീസറിൽ ചിത്രത്തിലെ കോര്‍ട്ട് രംഗങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയുള്ളത്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് ഈ ചിത്രത്തിന് ശേഷം ജനഗണമനയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 5.15 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം മൂന്നു ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് . 4.25 കോടിയാണ് നെറ്റ് , ഷെയർ 2.49 കോടി. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും ഈ ചിത്രം മികച്ച ബുക്കിംഗ് ആണ് നേടുന്നത്. ഇപ്പോൾ ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച മൗത്ത് പബ്ലിസിറ്റി ഇനിയുള്ള ദിനങ്ങളിലും . ചിത്രത്തെ തീയറ്ററുകളിൽ പിടിച്ചുനിർത്തുമെന്നാണ് വിലയിരുത്തൽ.


സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലും മാജിക് ഫ്രെയിമിന്റെ ബാനറിലും ആണ് പുറത്തിറങ്ങുന്നത്. ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി,ശ്രീ ദിവ്യ, മിഥുൻ, ഹരി കൃഷ്ണൻ,ധ്രുവൻ, ശാരി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, വിൻസി അലോഷ്യസ്, വിജയകുമാർ, വൈഷ്ണവി വേണുഗോപാൽ, നിമിഷ, കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്ട്, രാജ് ബാബു ,ചിത്ര അയ്യർ, ബെൻസി മാത്യൂസ്, ധന്യ അനന്യ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Scroll to Top