ജവാനിലെ ഗാനത്തിലൂടെ വീണ്ടും അനിരുദ്ധ് തരംഗം… പ്രണയ നിമിഷങ്ങളുമായി ഷാരൂഖ് ഖാനും നയൻതാരയും…. വീഡിയോ സോങ്ങ് കാണാം..

സെപ്റ്റംബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ജവാൻ . ഷാരൂഖ് ഖാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീ . ഷാരൂഖാൻ ഇരട്ട വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ താരത്തോടൊപ്പം നയൻതാര , വിജയ് സേതുപതി , പ്രിയാമണി, സന്യാ മൽഹോത്ര എന്നിവരും അതിഥി വേഷത്തിൽ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്. ഈ ബോളിവുഡ് ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്നത് ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. ഹയ്യോട എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പ്രേക്ഷകർക്കായി ടി സീരീസ് തമിഴ് യൂട്യൂബ് ചാനലിലൂടെ ഗാനത്തിന്റെ തമിഴ് പതിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ് മൂന്നു മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം . ഷാരൂഖ് ഖാന്റെയും നയൻതാരയുടെയും കിടിലൻ പ്രകടനം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഫറാ ഖാൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ . വിവേക് ആണ് ഗാനത്തിന്റെ രചയിതാവ്. അനിരുദ്ധ് രവിചന്ദർ ഇടണം നൽകിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും പ്രിയ മാലിയും ചേർന്നാണ്.

സംവിധായകനൊപ്പം എസ് രമണ ഗിരിവാസനും ചേർന്നു കൊണ്ടാണ് ജവാന്റെ തിരക്കഥ തയ്യാറാക്കിയത്. സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് സുമിത്ത് അറോറയാണ്. ഗൗരി ഖാനും ഗൗരവ് വർമ്മയും ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം പുറത്തിറങ്ങുന്നത് റെഡ് ചില്ലിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് . ചിത്രത്തിൻറെ ഛായാഗ്രഹകൻ ജികെ വിഷ്ണുവും എഡിറ്റർ റൂബനും ആണ് . കിംഗ്ഖാന്റെ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Scroll to Top