മികച്ച നടനുള്ള അവാർഡ് ലഭിച്ചപ്പോൾ..! ജയസൂര്യയുടെ വീട്ടിലെ ആഘോഷം..

മികച്ച നടന്നാവുക എന്നത് എല്ലാ അഭിനേതാകൾക്ക് സാധിക്കാത്ത കാര്യമാവ്. മികച്ച നടനാവാൻ ശ്രെമിക്കുണ്ടെങ്കിളും ആ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് വേണ്ടത്. ഇപ്പോൾ ഇത് കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന പുരസ്‌കാരം പുറത്തു വിട്ടിരിക്കുകയാണ്. എല്ലാവരും ആഗ്രഹിച്ചത് പോലെ മികച്ച നടനുള്ള പുരസ്‌കാരം അർഹിക്കപ്പെട്ട കൈകളിലേക്കാണ് എത്തിചേർന്നത്.

മലയാളികളുടെ പ്രിയങ്കരനായ ജയസൂര്യയ്ക്കാണ് കഴിഞ്ഞ വർഷത്തെ അവാർഡ് ലഭിച്ചത്. മികച്ച നടനാകാൻ എല്ലാ യോഗ്യതയുമുള്ള ഒരു അഭിനേതാവ് തന്നെയാണ് ജയസൂര്യ. അവാർഡിന്റെ ലിസ്റ്റിൽ വന്നവരിൽ മിക്കവരും ഈ അവാർഡ് അർഹിക്കപ്പെട്ടതാണ്. വെള്ളം സിനിമയിലുള്ള മികച്ച പ്രകടനത്തിനായിരുന്നു പുരസ്‌കാരം ജയസൂര്യയെ തേടിയെത്തിയത്.

മികച്ച നടനുള്ള അവാർഡ് ജയസൂര്യ കൊണ്ട് പോയപ്പോൾ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത് മലയാള സിനിമയിലെ യുവതാരമായ അന്ന ബെൻ ആണ്. കപ്പേള സിനിമയിലെ അഭിനയത്തിനായിരുന്നു അന്ന ബെൻ പുരസ്‌കാരം ലഭിച്ചത്. മികച്ച ചലചിത്രം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ തകർത്ത് അഭിനയിച്ച ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനാണ്.

മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത് സിദ്ധാർഥ് ശിവയാണ്. ജയസൂര്യയുടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡ് ആണ് ഇത്. ഇതിനു പുറമേ 2018ൽ ഞാൻ മേരികുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ജയസൂര്യ അവാർഡ് ചടങ്ങ് വീട്ടിലിരുന്ന് കാണുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അവാർഡിൽ തന്റെ പേര് വന്നതോടെ കുടുംബവും താരവും ആഹ്ലാദ പ്രകടനം നടത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

https://youtu.be/BgwYuVz9mAI

Scroll to Top