തീയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ജോ & ജോ..! ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ സീൻ കാണാം..

നവഗതനായ അരുൺ ഡി ജോസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രമാണ് ജോ ആൻഡ് ജോ. മലയാള സിനിമയിൽ ബാലതാരങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ നായിക വേഷം ചെയ്തിരിക്കുന്നത് നടി നിഖില വിമൽ ആണ് . മെയ് പതിമൂന്നിന് റീലീസ് ചെയ്ത ഈ കോമഡി എന്റർടൈനർ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഈ അടുത്തായി ചിത്രത്തിലെ ഒരു ഗാനങ്ങളും സ്നീക്ക് പീക്ക് വീഡിയോസും പുറത്തിറങ്ങുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു സ്നീക്ക് പീക്ക് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ , ഗോവിന്ദ് വസന്ത എന്നിവരുടെ മികച്ച അഭിനയ രംഗങ്ങൾ തന്നെയാണ് ഈ സീനിന്റെ ഹൈലൈറ്റ്. ഗോവിന്ദ് വസന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടിൽ മൂവരും ഒത്തു ചേരുന്നതും അവരുടെ രസകരമായ സംഭാഷണവുമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

ഇമാജിൻ സിനിമാസ് ആൻഡ് സിഗ്‌നേച്ചർ സ്റ്റുഡിയോസ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഹാരിസ് ദേശം , ആദർശ് നാരായൺ , പി.ബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ്. ചാമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് . തിരക്കഥ , സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് രവീഷ് നാഥും സംവിധായകൻ അരുണും ഒന്നിച്ചാണ് .

Scroll to Top