തീയറ്ററിൽ നിന്ന് ഒഴിവാക്കിയ ജോ & ജോയിലെ രസകരമായ സീൻ…!

Posted by

ബാലതാരങ്ങളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗതനായ അരുൺ ഡി ജോസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ. നടി നിഖില വിമൽ ആണ് ചിത്രത്തിലെ നായിക വേഷം ചെയ്തിരിക്കുന്നത് . മെയ് പതിമൂന്നിന് റീലീസ് ചെയ്ത ഈ ചിത്രം മികച്ച ഒരു കോമഡി എന്റർടൈനറായതു കൊണ്ട് തന്നെ ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രം നേടുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഈ സീനിൽ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ , ഗോവിന്ദ് വസന്ത എന്നിവരുടെ മികച്ച അഭിനയ പ്രകടനം തന്നെ കാണാം. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം മാത്യൂവിന്റെയും നസീലന്റെയും കിടിലൻ കോമഡി രംഗങ്ങൾ കാണാൻ കഴിഞ്ഞത് ഈ ചിത്രത്തിൽ ആണ്.

ഹാരിസ് ദേശം , ആദർശ് നാരായൺ , പി.ബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇമാജിൻ സിനിമാസ് ആൻഡ് സിഗ്‌നേച്ചർ സ്റ്റുഡിയോസ് ആണ് ഒരു കിയിട്ടുള്ളത്. ചിത്രത്തിന്റെ എഡിറ്റർ ചാമൻ ചാക്കോ ആണ് . സംവിധായകൻ അരുണും രവീഷ് നാഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

Categories