പെങ്ങളുടെ കാമുകനെ കണ്ടുപിടിക്കാൻ ജോമോൻ..! ശ്രദ്ധ നേടി ജോ & ജോ വീഡിയോ സോങ്ങ്..

നടി നിഖില വിമൽ , യുവതാരങ്ങളായ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ. മികച്ച ഒരു കോമഡി എന്റർടൈനറായ ഈ ചിത്രം മെയ് പതിമൂന്നിനാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ആരാണ് അത് ആരാണ് അത് എന്ന ഗാനമാണ് സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ടിറ്റോ പി തങ്കച്ചൻ വരികൾ ഈ ഗാനം ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഗോവിന്ദ് വസന്ത ആണ് . നർമ്മം നിറഞ്ഞ ഈ ഗാന രംഗത്തിൽ നിഖില വിമൽ , മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ , ഗോവിന്ദ് വസന്ത എന്നിവരുടെ മികച്ച അഭിനയ പ്രകടനം കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ ഒന്നിച്ചെത്തിയ മാത്യൂവിന്റെയും നസീലന്റെയും മറ്റൊരു മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത് .

ഇമാജിൻ സിനിമാസ് ആൻഡ് സിഗ്‌നേച്ചർ സ്റ്റുഡിയോസ് എന്നിവ ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹാരിസ് ദേശം , ആദർശ് നാരായൺ , പി.ബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് . ചാമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റർ . തിരക്കഥ , സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അരുണും രവീഷ് നാഥും ചേർന്നാണ്.

Scroll to Top