പോലീസ് വേഷത്തിൽ ശ്രദ്ധ നേടി ജയസൂര്യ..! ക്രൈം ത്രില്ലർ ജോൺ ലൂഥർ ട്രൈലർ കാണാം..

ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് ജോൺ ലൂഥർ . ഈ ചിത്രത്തിന്റെ ട്രൈലർ ഇന്ന് റിലീസ് ചെയ്തു. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലറിൽ നിന്നും വ്യക്തമാണ്. വളരെയധികം സസ്പെൻസ് നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത് . ചില ചിത്രങ്ങളിൽ ജയസൂര്യ പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ട് എങ്കിലും ഒരു ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിൽ എത്തുന്നത് ഇതാദ്യമായാണ്.
കേന്ദ്ര കഥാപാത്രമായ ജയസൂര്യയെ കൂടാതെ ചിത്രത്തിൽ സിദ്ദിഖ്, ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോൽ , ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി. മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ അഭിജിത്ത് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകർ ആണ്.
മനോരമ മ്യൂസിക് സോങ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജോൺ ലൂഥറിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുന്നത് . റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ജയസൂര്യയുടെ പുത്തൻ പോലീസ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Scroll to Top