ആരാധകർ ഏറ്റെടുത്ത ജുഗ് ജുഗ് ജീയോയിലെ സൂപ്പർ ഹിറ്റ് വീഡിയോ സോങ്ങ് കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ജുഗ് ജുഗ് ജീയോ എന്ന ഹിന്ദി ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനമാണ്. ഒട്ടേറെ ഗാനങ്ങളുള്ള ഈ ചിത്രത്തിലെ ദുപ്പട്ട എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നായകന്മാരുടെ കിടിലൻ നൃത്ത ചുവടുകൾക്കൊപ്പം ഡാൻസ് ബാറിലെ ഗ്ലാമറസ് നൃത്തരംഗവും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

1994 ൽ പുറത്തിറങ്ങിയ ഹിറ്റ് പഞ്ചാബി ഗാനമായ ദുപ്പട്ട തേരാ സത്രംഗ് ദയ എന്ന ഗാനത്തെ പുനർ നിർമ്മിച്ചതാണ് ജുഗ് ജുഗ് ജീയോയിലെ ഈ ദുപ്പട്ട ഗാനം. ശ്രേയ ശർമ്മ , ഡൈസ്ബി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാന രംഗത്തിൽ അതിസുന്ദരിയായി നായിക കിയാര അദ്യാനിയേയും കാണാൻ സാധിക്കും.

ജൂൺ 24 ന് പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. രാജ് മേത്ത സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കിയാരയെ കൂടാതെ അനിൽ കപൂർ, വരുൺ ധവാൻ, നീതു കപൂർ, മനീഷ് പോൾ, പ്രജക്ത കോലി, ടിസ്ക ച്രോപ്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ഫാമിലി കോമഡി ഡ്രാമ പാറ്റേണിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോസും ചേർന്നാണ്. ജയ് ഐ പട്ടേൽ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് . മനീഷ് മോർ ആണ് എഡിറ്റർ.

Scroll to Top