ആരാധകർ ആവേശത്തോടെ കാത്തിരുന്ന കെ ജി ഫ് ലെ.. ആദ്യ ഗാനം കാണാം..

Posted by

കെ ജി എഫ് എന്ന ചിത്രം കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ ഒരു ചിത്രമാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ റിലീസിനായി ഒരുങ്ങുകയാണ്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഏപ്രിൽ പതിനാലിന് ആണ് കെ ജി എഫ് രണ്ടാം ഭാഗം എത്തുന്നത്. ഈ ചിത്രം കന്നഡയിൽ മാത്രമല്ല മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും എത്തുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തു വിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെയാണ് വീശിയടിക്കുന്ന ഈ ഗാനത്തിന് തൂഫാൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഗാനം വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടി .

പ്രശാന്ത് നീൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ റോക്കിങ് സ്റ്റാർ യാഷ് ആണ് നായകനായി എത്തുന്നത്. ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കോലാർ സ്വർണ്ണ ഖനിയുടെ കഥാ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിട്ടുള്ളത് .

ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കാരക്ടർ പോസ്റ്ററുകൾ, ആദ്യ ടീസർ, മേക്കിങ് വീഡിയോ എന്നിവ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിൽ രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരും വേഷമിടുന്നു. രവി ബസ്രുറു ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകാന്ത് ആണ്. ഭുവൻ ഗൗഡ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . കെ ജി എഫ് ഒന്നാം ഭാഗം ഇരുനൂറു കോടിക്ക് മുകളിൽ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

Categories