പ്രേക്ഷക ശ്രദ്ധ നേടി തമിൾ ചിത്രം “കാരി” ട്രൈലർ…! കാണാം..

തമിഴ് താരം ശശികുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാരി . ഹേമന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് . സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ട് മിനിട്ടിലധികം ദൈർഘ്യമുള്ള ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

മാസ്സ് ആക്ഷൻ രംഗങ്ങളും ഹൃദയ സ്പർശിയായ ഇമോഷണൽ രംഗങ്ങളും നിറഞ്ഞ ഒരു ട്രൈലർ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ട്രൈലറിൽ പാർവ്വതി അരുണിന്റെ ശ്രദ്ധേയ രംഗങ്ങളും കാണാൻ സാധിക്കും. ജെല്ലിക്കെട്ടിന്റെ കിടിലൻ രംഗങ്ങളും ഈ ട്രൈലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ശശികുമാർ പാർവതി അരുൺ എന്നിവരെ കൂടാതെ ജെ.ഡി ചക്രവർത്തി , ബാലാജി ശക്തിവേൽ, ആടുകളം നരേൻ , അമ്മു അഭിരാമി, റെസിൻ കിംഗ്‌സ്ലി, നാഗി നീഡു, റാം കുമാർ , സംയുക്ത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംവിധായകൻ ഹേമന്ത് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . പ്രിൻസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ്. ലക്ഷ്മൺ കുമാർ ആണ്. ലളിതാനന്ദ്, ഹേമന്ദ് എന്നിവർ ചേർന്ന് വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഡി.ഇമ്മൻ ആണ്. അൻബറിവ്, സിൽവ , ദിനേശ് സുബ്ബരയ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗണേഷ് ചന്ദ്ര ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ടി. ശിവാനന്ദീശ്വരൻ ആണ്.

Scroll to Top