തമന്ന നിറഞ്ഞാടിയ കാവാല ഗാനത്തിൻ്റെ മെക്കിങ് വീഡിയോ കാണാം..

കോളിവുഡിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഒരാളാണ് രജനികാന്ത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ജയ്ലർ. ഈ സിനിമയെ ആരാധകർ ഏറെ ആകാംഷയോടെയാണ് നോക്കി കാണുന്നത്. ചലച്ചിത്രത്തിന്റെ ഓരോ വിവരങ്ങൾക്കും മറ്റ് അപ്ഡേറ്റുകൾക്കും കാത്തിരിക്കുന്ന ആരാധകരെയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.

ഇപ്പോൾ ഇതാ കാവാല എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. തെനിന്ത്യൻ താരസുന്ദരി തമന്നയുടെ ഐറ്റം ഡാൻസോടെയാണ് ഗാനത്തിന്റെ വീഡിയോ സൺ‌ ടീവി യൂട്യൂബ് ചാനലിൽ ആരാധകർക്ക് ലഭിച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകരുള്ള ഒരു നടിയാണ് തമന്ന. അഭിനയവും, ഐറ്റം ഡാൻസും ഒരുപോലെ കൊണ്ടു പോകാൻ ശ്രമിക്കുന്ന നടി കൂടിയാണ് തമന്ന.

സംഗീത സംവിധായകൻ അനിരുദ്ധാണ് ഗാനം ഒരുക്കിയത്. എല്ലാവരെയും ആകർഷിച്ചത് തമന്നയുടെ ഐറ്റം ഡാൻസ് തന്നെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയത്. ജയ്ലർ എന്ന സിനിമയിൽ മുത്തുവൽ പാന്ധ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത്‌ അവതരിപ്പിക്കുന്നtത്.ഒരുപാട് നാളുകൾക്ക് ശേഷമാണ് രജനികാന്ത് സിനിമയിലേക്ക് എത്തുന്നത്. അതിനാൽ ആരാധകർ ഏറെ ആവേശത്തിലാണെന്ന് പറയാം.

നെൽസൺ ദിലീപാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സൺ‌ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണ് ചലച്ചിത്രം നിർമ്മിക്കുന്നത്. മലയാളികളുടെ താരരാജാവായ മോഹൻലാലും സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ റിലീസിനു വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകരെയും സൗത്ത് ഇന്ത്യയിൽ കാണാം.

Scroll to Top