Categories: Movie Updates

പ്രേക്ഷക ശ്രദ്ധ നേടി അമല പോൾ നായികയായി എത്തുന്ന ക്രൈം ത്രില്ലർ കാഡവർ.. ട്രൈലർ കാണാം..

നടി അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കാഡവർ . ആഗസ്റ്റ് 12 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങും. അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫോറൻസിക് ക്രൈം ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ ഒരു ഫോറൻസിക് ഇൻവസ്റ്റിഗേഷൻ ഓഫീസറായാണ് അമല പോൾ എത്തുന്നത്. ക്രോപ് ഹെയറും കുർത്തയും സ്പെക്സും ഒക്കെ ധരിച്ച് ഒരു മാസ് ലുക്കിലാണ് അമല ഈ ചിത്രത്തിൽ എത്തുന്നത്. തമിഴ്നാട്ടിലെ ഹെഡ് പോലീസ് സർജനായ ഡോ. ഭദ്ര എന്ന കഥാപാത്രമായാണ് അമല ചിത്രത്തിൽ വേഷമിടുന്നത്.

ഒരു കൊലയാളിയുടെ ഭീഷണി സ്വരത്തോടെയാണ് ഈ ട്രൈലർ ആരംഭിക്കുന്നത്. തുടരെ തുടരെയുള്ള കൊലപാതകങ്ങൾ, തന്റെ അസാമാന്യ ബുദ്ധി ഉപയോഗിച്ച് ഈ കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്ന ഉദ്യോഗസ്ഥ. നല്ലൊരു ത്രില്ലർ ചിത്രമായിരിക്കും കാഡവർ എന്നത് ഈ ട്രൈലറിൽ നിന്നും വ്യക്തമാണ്. അമല പോളിനെ കൂടാതെ റിത്വിക , ഹരീഷ് ഉത്തമൻ അതുല്യ രവി , അദിത് അരുൺ , റാംദോസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിക്കുന്നു.

നടി അമല പോൾ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആൻസി പോൾ , തൻസീർ സലാം എന്നിവർ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ്. അഭിലാഷ് പിള്ളൈ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . കബിലൻ, ശക്തി മഹേന്ദ്ര എന്നിവർ വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് രഞ്ജിൻ രാജ് ആണ്. അരവിന്ദ് സിംഗ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ സാൻ ലോകേഷ് ആണ്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago