പിന്നെ എന്നാട ഉവേ.. കുളിച്ചേക്കാം..! തിയറ്റർ ഇളക്കി മറിച്ച കടുവയിലെ ഫൈറ്റ് സീൻ കാണാം..

തിയറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം കാഴ്ച വയ്ക്കുന്നത് . ഈ അടുത്ത് ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസറും തൊട്ടു പിന്നാലെ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ കിടിലൻ ഫൈറ്റ് സീൻ വീഡിയോ ആണ് . മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ ജയിലിലെ ഈ അത്യുഗ്രൻ ഫൈറ്റ് സീൻ രംഗം പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം ഇതിന്റെ ബിജിഎം ഏറെ ശ്രദ്ധ നേടുന്നുണ്ട്.

സംയുക്ത മേനോൻ ആണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. കൂടാതെ അർജുൻ അശോകൻ, പ്രിയങ്ക , മീനാക്ഷി, സച്ചിൻ കടേക്കർ , അജു വർഗീസ്, സീമ, രാഹുൽ മാധവ്, സിദ്ദിഖ്, സുദേവ് നായർ,വിജയ രാഘവൻ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, വൃദ്ധി വിശാൽ, ജനാർദ്ദനൻ, റീന മാത്യൂസ്, ജൈസ് ജോസ്, കൊച്ചു പ്രേമൻ, അബു സലിം , അലൻസിയർ , സായി കുമാർ, ബൈജു എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ സംഭാഷണം തയ്യാറാക്കിയത് വൈഭവ് എം ആണ് . അഭിനന്ദൻ രാമാനുജൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റർ .

Scroll to Top