‘ജെറി’യിലെ കലപില ഗാനം ജനശ്രദ്ധ നേടി ; സിനിമ ഫെബുവരി 9ന് തിയേറ്ററുകളിലേക്ക്

അനീഷ് ഉദയ് സംവിധാനത്തിൽ സിനിമ പ്രേമികളുടെ മുന്നിലേക്ക് എതാൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ജെറി. ഇപ്പോൾ ഇതാ സിനിമ പ്രേഷകരുടെ ഇടയിൽ തരംഗമായി കൊണ്ടിരിക്കുന്നത് ജെറി സിനിമയുടെ വീഡിയോ ഗാനമാണ്. ടോം ആൻഡ് ജെറി കാർട്ടൂൺ ലോകത്തിലുള്ള എല്ലാവർക്കും ഒരുപോലെ അറിയാവുന്ന കഥാപാത്രങ്ങളാണ്.അതിൽ ജെറി എന്ന പേര് കേൾക്കുമ്പോൾ എല്ലാവരും മനസ്സിൽ വിചാരിക്കുന്നത് എലി ആയിരിക്കും.

അത്തരത്തിലുള്ള എലി ഉണ്ടാക്കുന്ന പ്രേശ്നങ്ങളാണ് വീഡിയോ ഗാനത്തിൽ മുഴുവൻ കാണിക്കുന്നത്. നാട്ടുക്കാരുടെയും വീട്ടുകാരുടെയും അടി അടങ്ങിയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉടനീളം കാണാൻ കഴിയുന്നത്. കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫെബുവരി 9നാണ് ജെറി എന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

‘കലപില’ എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ യൂട്യൂബ് വഴി പ്രെചരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ റീലീസ് ചെയ്തത്. വലിയ രീതിയുള്ള സ്വീകരണമായിരുന്നു ടീസറിനു ലഭിച്ചത്. ജെ സിനിമ കമ്പനിയുടെ ബാനറിൽ ജെയ്‌സന്നും ജോയ്സണും ചേർന്നാണ് ചലച്ചിത്രം നിർമ്മിക്കുന്നത്. നൈജൽ ജി മാനുവലിന്റെ തിരക്കഥയിലാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്. സിനിമയുടെ ഓഡിയോ അവകാശം സ്വന്തമാക്കിരിക്കുന്നത് സരിഗമയാണ്.

സിനിമയിൽ നൗഷാദാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തിട്ടുള്ളത്. വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് ഗാനം ആലപിച്ചിരിക്കുന്നത് അരുൺ വിജയയാണ്. എന്തായാലും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ ഓരോത്തരും. ചലച്ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പക്കാ കോമഡി, കുടുബ പ്രേക്ഷക സിനിമയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

 

Scroll to Top