Categories: Movie Updates

മലയാള സിനിമയിൽ ടോവിനോയുടെ ആദ്യ ഡാൻസ്..! കൂടെ കല്യാണി പ്രിയദർശനും..

ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഈ ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകർക്കായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണിൽ പെട്ടോളെ എന്ന ഈ ഗാനത്തിൽ വ്യത്യസ്തമാർന്ന ലുക്കിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടൊവിനോയും കല്യാണി പ്രിയദർശനും എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. ഈ ഗാന രംഗത്തിൽ സ്‌റ്റൈലിഷ് ലുക്കിലെത്തിയ കല്യാണിയേയും ഫ്രീക്കൻ ലുക്കിൽ എത്തിയ ടൊവിനോയേയും നമുക്ക് കാണാനാകും .

വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവരാണ് ഈ ഗാനം ആലപിചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് തന്നെയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെ പോസ്റ്റർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മണവാളൻ വസീം എന്നാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നടി കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ലുഖ്മാൻ , ജോണി ആന്റണി, ബിനു പപ്പു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago