Categories: Movie Updates

പിടികിട്ടാ കള്ളന്മാരായി സൗബിനും ഹരീഷ് കണാരനും..! കള്ളൻ ഡിസൂസ ട്രൈലർ കാണാം..

ജിത്തു കെ ജയന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണ് “കള്ളൻ ഡിസൂസ “എന്ന പുത്തൻ ചിത്രം . ചാർലി ചിത്രത്തിലെ സൗബിൻ ചെയ്ത കഥാപത്രത്തിന്റെ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് സൗബിൻ തന്നെയാണ് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടു. സൗബിന്റെ കള്ളൻ ഡിസൂസ കഥാപാത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

ചിത്രത്തിൽ സൗബിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭിലക്ഷ്മി, ഹരീഷ് കണാരൻ , വിജയരാഘവൻ ,ശ്രീജിത്ത് രവി, കൃഷ്ണകുമാർ അപർണ നായർ , സന്തോഷ് കീഴാറ്റൂർ, പ്രേംകുമാർ , വിനോദ് കോവൂർ, ഡോ. റോയ് ഡേവിസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. സജീർ ബാബ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് റംഷി അഹമ്മദ് ആണ്.


സൗബിനും ഹരീഷ് കണാരനും കള്ളൻ വേഷത്തിൽ എത്തി ശ്രദ്ധ നേടുമ്പോൾ ദിലീഷ് പോത്തൻ പോലീസ് ഇൻസ്പെക്ടർ കഥാപാത്രമായാണ് വേഷമിടുന്നത്. നർമ്മരംഗങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടുള്ള ട്രൈലറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

കള്ളൻ നായകന്റെ ഈ ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ . കള്ളൻ ഡിസൂസ ഈ മാസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അരുൺ ചാലിൽ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ റിസാൽ ജൈനി.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

2 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago