ഗംഭീര ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കരൺ അർജ്ജുൻ ട്രൈലർ കാണാം..

മോഹൻ ശ്രീവത്സയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് കരൺ അർജുൻ. ജൂൺ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള ഒരു ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യത്യ മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. മുപ്പത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു ത്രില്ലർ മൂവിയായ കരൺ അർജുനിൽ അഭിമന്യു, ഷിഫ , നിഖിൽ കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും റേസിംഗും നിറഞ്ഞ ഒരു അത്യുഗ്രൻ ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംഷയും ആവേശവും ഉണർത്തിയിരിക്കുകയാണ് ഈ ട്രൈലർ രംഗം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റുകൾ തന്നെ പ്രേക്ഷകർക്കിടയിൽ ഓളം സൃഷ്ടിച്ചിരുന്നു . ഇപ്പോൾ പുറത്തിറങ്ങിയ ഈ ട്രൈലറും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

സംവിധായകൻ മോഹൻ ശ്രീവത്സതന്നെയാണ് ചിത്രത്തിന്റെ രചന അവഹിച്ചിരിക്കുന്നത് . റെഡ് റോഡ് ത്രില്ലേഴ്സിന്റെ ബാനറിൽ ഡോ. സോമേശ്വർ റാവു പൊന്നന , ബാലകൃഷ്ണ അക്കുള, സുരേഷ്, രാമകൃഷ്ണ , ക്രാന്തി കിരൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷൻ സലൂർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് റാം ശങ്കര ആണ്.

Scroll to Top