ആര്യ നായകനായി എത്തുന്ന തമിഴ് ചിത്രം കെ ഇ എം..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

വിരുമൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ മുത്തയ്യ അണിയിച്ചൊരുക്കിയ പുത്തൻ തമിഴ് ചിത്രമാണ് കെ ഇ എം എന്നറിയപ്പെടുന്ന കാതർബാഷ എൻട്ര മുത്തുരാമലിംഗം. ആര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം ജൂണിലാണ് റിലീസ് ചെയ്തത്. ജൂൺ രണ്ടിന് പ്രദർശനത്തിന് ഈ ചിത്രം പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ കരിക്കുഴമ്പ് വാസം എന്ന വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്.

ജീ വി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് ജൂനിയർ നിത്യ ആണ് . പ്രകാശ് കുമാർ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആര്യയും സിദ്ധി ഇദ്നാനിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനത്തോടൊപ്പം ഇരുവരുടെയും മികച്ച പെർഫോമൻസ് പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ജംഗ്‌ലി തമിഴ് യൂട്യൂബ് ചാനലിലൂടെ എത്തിയ ഈ വീഡിയോ ഗാനം നിരവധി കാഴ്ചക്കാരെയാണ് ഇപ്പോൾ സ്വന്തമാക്കുന്നത്.

ആര്യ , സിദ്ധി ഇദ്നാനി എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ പ്രഭു , ഭാഗ്യരാജ്, സിംങ്കംപുലി, നരേൻ , തമിഴ്, മധുസൂദനാ റാവു , അവിനാഷ് , ആർ കെ വിജയ് മുരുഗ്‌ന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സി സ്റ്റുഡിയോസ് , ഡ്രംസ്റ്റിക് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം എസ് ശക്തിവേലും സി സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആര്‍ വേല്‍ രാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് വെങ്കട്രാജൻ ആണ് . അനൽ അരസു ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top