അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രം കാർത്തികേയ.. വീഡിയോ സോങ്ങ് കാണാം..

ജൂലൈ 22 ന് പ്രദർശനത്തിന് എത്തുന്ന തെലുങ്ക് ചിത്രമാണ് കാർത്തികേയ 2 . നിഖിൽ സിദ്ധാർത്ഥ, അനുപമ പരമേശ്വരൻ എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നാനൂ നേനു അഡിഗാ എന്ന ഗാനത്തിന്റെ വീഡിയോ ആണ് സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

മനോഹരമായ ഈ ഗാനരംഗത്തിൽ നിഖിൽ , അനുപമ പരമേശ്വരൻ എന്നിവർ തമ്മിലുള്ള പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ചിത്രത്തിൽ ഡോക്ടർ കാർത്തികേയ എന്ന കഥാപാത്രമായി നിഖിലും മുഗ്ധ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും എത്തുന്നു. കൃഷ്ണ മധിനേനി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകുന്നത് കാല ഭൈരവ ആണ്. ഇന്നൊ ഗംഗ ആണ് ഈ ഗാനം ആലപിച്ചത്.

ഒരു സൂപ്പർ നാച്ചുറൽ മിസ്റ്റീരിയസ് ത്രില്ലർ ചിത്രമായ കാർത്തികേയ 2 സംവിധാനം ചെയ്യുന്നത് ചന്ദോ മൊഡേട്ടി ആണ്. നിഖിൽ സിദ്ധാർത്ഥ , അനുപമ പരമേശ്വരൻ എന്നിവരെ കൂടാതെ അനുപം ഖേർ , ആദിത്യ മേനോൻ , ശ്രീധർ , ശ്രീനിവാസ് റെഡ്ഢി , സത്യ, പ്രവീൺ, ഹർഷ ചെമഡു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ടി.ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചി ബോട്ട്ല ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. ശ്രീജന്മണി ആണ് ചിതത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. കാർത്തിക് ഗട്ടംനേനിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top