സണ്ണി വെയ്ൻ, ആസിഫ് അലി, ഷൈൻ ടോം എന്നിവർ ഒന്നിക്കുന്ന കാസർഗോൾഡ്.. ടീസർ കാണാം…

സണ്ണി വെയ്ൻ, ആസിഫ് അലി, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് കാസർഗോൾഡ്. മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയെ ഏറെ ആവേശത്തോടെയാണ് സിനിമ പ്രേഷകർ സ്വീകരിക്കുന്നത്. ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ നടന്മാർ ചേർന്നാണ് സിനിമയുടെ ടീസർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്.

ഒരുപാട് കളർഫുൾ ഫ്രെയിമുകൾ നിറഞ്ഞ ടീസറിനു മികച്ച അഭിപ്രായമാണ് പ്രേഷക കാണികളിൽ നിന്ന് ലഭ്യമാകുന്നത്. ടീസറിലെ പ്രധാന ആകർഷണം വിഷ്ണു വിജയുടെ സംഗീതമാണ്. മികച്ച അഭിപ്രായങ്ങളും നിറഞ്ഞ കൈയടികളുമാണ് അദ്ദേഹത്തിന്റെ സംഗീതത്തിനു ലഭിക്കുന്നത്. ഒരു മിനിറ്റ് 36 സെക്കന്റുകൾ നിറഞ്ഞു നിൽക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.

മുഖരി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സിദ്ധാർഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിണി ദിവാകർ തുടങ്ങിയവർ ഒന്നിച്ചാണ് ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. സരിഗമയാണ് സിനിമ അവതരിപ്പിക്കുന്നത്. ടീസർ റിലീസിനു മുൻപ് തന്നെ റിലീസ് ചെയ്ത ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായിരുന്നു. അതുമാത്രമല്ല 2018നു ശേഷം ആസിഫ് അലിയുടെ കളർഫുൾ സിനിമയായിരിക്കും കാസർഗോൾഡ്.

മാളവിക ശ്രീനാഥ്‌, വിനായകൻ, സിദ്ധിഖ്, സമ്പത്ത്, ദീപക് പറമ്പോൾ ധ്രുവൻ, അഭിറാം രാധകൃഷ്ണൻ, പ്രശാന്ത് മുരളിയും എന്നിവരും പ്രധാന വേഷത്തിൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജെയിംസ് ഏലിയ, സാഗർ സൂര്യ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. സഹിൽ ശർമയാണ് കോ പ്രൊഡ്യൂസർ. എന്തായാലും അടുത്ത് തന്നെ സിനിമയുടെ റിലീസവും പ്രേഷകർക്ക് കാണാം.

Scroll to Top