ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന “നദികളിൽ സുന്ദരി യമുന” പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

Posted by

ധ്യാൻ ശ്രീനിവാസൻ – അജു വർഗീസ് കോംബോയിൽ സെപ്റ്റംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു കോമഡി ഡ്രാമ ചിത്രമാണ് നദികളിൽ സുന്ദരി യമുന. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കായാം പൂവിൻ കണ്ണിൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് എത്തിയിട്ടുള്ളത്.

അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് വേണുഗോപാലും ഗായത്രി രാജീവും ചേർന്നാണ്. ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികൾ തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിലെ നായകൻ ധ്യാൻ ശ്രീനിവാസനും നടി പ്രജ്ഞാ നഗ്രയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കുന്നത്.

കണ്ണൂരിന്റെ ദൃശ്യ ഭംഗിയിൽ അണിയിച്ച് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ ധ്യാൻ, അജു, പ്രജ്ഞാ എന്നിവരെ കൂടാതെ സുധീഷ് , നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, സോഹൻ സീനുലാൽ , അനീഷ് ഗോപാൽ, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജ്, ആമി, വിസ്മയ ശശി കുമാർ , ദേവരാജ് , രാജേഷ് അഴീക്കോട്,  കിരൺ രമേഷ്, ശരത് ലാൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

വിജേഷ് പണത്തൂർ , ഉണ്ണി വെള്ളോറ എന്നീ നവാഗത സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ നിർമ്മാതാവ് മുരളി ആണ് . ഫൈസൽ അലി ആണ് ഛായാഗ്രാഹകൻ . എഡിറ്റർ രതിൻ രാധാകൃഷ്ണൻ. ചിത്രത്തിലെ പശ്ചാത്തല സംഗീതം അണിയിച്ച് ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമയാണ്.

Categories