കീർത്തി സുരേഷ് മഹേഷ് ബാബു ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ സോങ്ങ് കാണാം.

തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ പുത്തൻ വീഡിയോ ഗാനത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കീർത്തി സുരേഷ് , മഹേഷ് ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും പരശുറാം ആണ് നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മുരാരി വാ… എന്ന വീഡിയോ ഗാനം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത ഈ ഗാനത്തിൽ നടി കീർത്തിയുടെ ഗ്ലാമറസ് നൃത്ത ചുവടുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

ലെറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ ട്രെൻഡിംഗ് ആയി മാറിയ കലാവതി എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . മനോഹരമായ ഈ ഗാനരംഗത്തിൽ പ്രണയം നിറഞ്ഞൊഴുകുന്ന കാമുകനേയും അത് മുതലെടുത്ത് ചീറ്റിംഗ് ചെയുന്ന നായികയെയും ആണ് കാണാൻ സാധിക്കുന്നത് . ഒപ്പം മനോഹരമായ നൃത്ത ചുവടുകളും ഉൾകൊള്ളിച്ചിട്ടുണ്ട് .

അനന്ത ശ്രീറാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. തമൻ എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സരിഗമ തെലുങ്കു എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു എങ്കിലും ഏവരിലും ഒരു ഓളം സൃഷ്ടിച്ച ഗാനമാണ് കലാവതി.

Scroll to Top