ചിരഞ്ജീവിക്കൊപ്പം നിറഞ്ഞാടി കീർത്തി സുരേഷും, തമന്നയും.. ഭോലാ ശങ്കർ വീഡിയോ സോങ്ങ് കാണാം..

Posted by

ബോളിവുഡ് ഇൻഡസ്ട്രിയിലെ മെഗാസ്റ്റാർ താരമാണ് ചിരഞ്ജീവി. ഒട്ടനവധി സിനിമകളിൽ തന്റെതായ അഭിനയ പ്രകടനം കാഴ്ച്ചവെച്ച് നിരവധി ആരാധകരെ നേടിയെടുക്കാൻ ഈ താരത്തിനു കഴിഞ്ഞു. ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭോലാ ശങ്കർ. ജം ജം ജജ്ജനക എന്ന ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. ഒരു എന്റെർടെയ്നർ ചലച്ചിത്രമാണെന്നാണ് സിനിമ പ്രേമികളും ആരാധകരും പ്രതീക്ഷിക്കുന്നത്. ജൂലൈ 11ന് ഈ ഗാനം റിലീസ് ചെയ്യുമെന്ന് വളരെ നേരത്തെ തന്നെ എകെ എന്റർടൈൻമെന്റ്സ് ട്വിറ്റെർ വഴി പങ്കുവെച്ചിരുന്നു. പറഞ്ഞത് പോലെ ഗാനം ഇപ്പോൾ ഇറങ്ങി സോഷ്യൽ മീഡിയയിൽ തകർത്താടി കൊണ്ടിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ വൈറലായി മാറിയത്. സാഗർ മഹതി തമ്പിങാണ് മ്യൂസിക്കൽ കൈകാര്യം ചെയ്തിരിക്കുന്നത്.

വീഡിയോയിയോ ചിരഞ്ജീവിയെയും മറ്റ് അഭിനേതാക്കളെയും കാണാൻ കഴിയുന്നുണ്ട്. മെഹർ രമേശ്‌ സംവിധാനം ചെയ്യുന്ന സിനിമയിൽ ചിരഞ്ജീവി, തമന്ന ഭാട്ടിയ, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ അഭിനയിക്കുന്നത്. സിനിമയുടെ ഔദ്യോഗിക ടീസർ ജൂൺ 24ന് റിലീസ് ചെയ്തിരുന്നു. മികച്ച പ്രേഷക പ്രതികരണമാണ് ടീസറിനു ലഭിച്ചത്.

33 പേരെ കൊലപ്പെടുത്തിയ കൊലപാതകിയെ കണ്ടെത്താൻ കൊൽക്കത്ത പോലീസ് അന്വേഷണം നടത്തുകയാണെന്ന് പറയുന്ന വാക്കുകളാണ് ടീസറിൽ കാണാൻ കഴിയുന്നത്. തുടർന്ന് ചിരഞ്ജീവിയുടെ വരവും മറ്റ് സംഭവ ബഹുലമായ കാര്യങ്ങളാണ് ടീസറിൽ കാണുന്നത്. എന്തായാലും ഒട്ടനവധി ബോളിവുഡ് പ്രേഷകരും ചിരഞ്ജീവി ആരാധകരുമാണ് തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

Categories