പ്രേക്ഷകരെ പിന്നേയും പൊട്ടി ചിരിപ്പിച്ച് കേശു..!കേശു ഈ വീടിന്റെ നാഥൻ പുതിയ വീഡിയോ സോങ്ങ് കാണാം..

Posted by

മലയാളത്തിന്റെ ഹാസ്യതാരം നടൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഓൺലൈൻ റിലീസ് ആയ ഈ ചിത്രം ഡിസംബർ മുപ്പത്തിയൊന്നിന് പ്രദർശനം ആരംഭിക്കും . കേശു ഈ വീടിന്റെ നാഥൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴിയാണ് പുറത്തിക്കുന്നത് . പ്രശസ്ത താരം നാദിർഷയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റ തിരക്കഥയുംസജീവ് പാഴൂരിന്റേതാണ് . ഈ ചിത്രത്തിന്റെ ട്രൈലെർ, മോഷൻ പോസ്റ്റർ, ഒരു വീഡിയോ സോങ് എന്നിവ ഇതിനോടകം പുറത്തു വരികയും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുന്നത് ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ ആണ്. ദിലീപ് ആലപിച്ചിരിക്കുന്നത് നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .

ഫ്ലവർസ് ചാനലിലെ ടോപ് സിങർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവി, വൈഗാലക്ഷ്മി, ബെവൻ, നിമാ എന്നീ കുരുന്നുകളും ഈ ഗാനമാലപിക്കാൻ ദിലീപിനൊപ്പം ഉണ്ട് . ചിത്രത്തിന്റെ സംവിധായകനായ നാദിർഷയാണ് നാരങ്ങ മിട്ടായി ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു ഈണം നൽകിയിരിക്കുന്നതും . ഈ ഗാനരംഗത്തിൽ ദിലീപും നടി അനുശ്രീയുമാണ് അഭിനയിച്ചിരിക്കുന്നത് . ദിലീപ് അവതരിപ്പിക്കുന്ന രസകരമായ നൃത്തമാണ് ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് എന്നു തന്നെ പറയാം . ഈ ചിത്രം നിർമ്മിക്കുന്നത് ദിലീപും ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് . അനിൽ നായരാണ് ഈ ചിത്രത്തിന്റെ ക്യാമറാ മാൻ .

ചിത്രത്തിന്റെ എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നത് സാജനാണ് . ഈ ചിത്രത്തിലെ നായികവേഷം അവതരിപ്പിക്കുന്നത് നടി ഉർവ്വശിയാണ് . ഇവരെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Categories