ആരാധകരെ കോരിത്തരിപ്പിച്ച KGF 2 ലെ രംഗങ്ങൾ.. മേക്കിങ് വീഡിയോ കാണാം..

ഏപ്രിൽ 14 ന് ലോകമൊട്ടാകെ പ്രദർശനത്തിന് എത്തിയ കന്നഡ ചിത്രമാണ് കെ ജി എഫ് ടു . പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് നായകനായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര നേട്ടം കുറിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് 2018 ൽ ആണ്. യാഷിനെ കൂടാതെ സഞ്ജയ്ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ .

കന്നഡ ചിത്രത്തിന്റെ റിലീസിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കി. കിടിലൻ ആക്ഷൻ രംഗങ്ങളും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും തിയറ്റുകൾ ഇളക്കി മറിച്ചു. റോക്കി എന്ന നായക വേഷത്തിൽ യാഷ് തിളങ്ങിയപ്പോൾ അധീര എന്ന വില്ലൻ കഥാപാത്രമായി സഞ്ജയ് ദത്തും കൂടെ പിടിച്ചു. എക്കാലത്തേയും വരുമാനം നേടിയ കന്നഡ ചിത്രമായി ഇത് മാറി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന് പിന്നിലെ അണിയറ രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആണ്. പത്ത് മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും കഥാപാത്രങ്ങളെ ഒരുക്കുന്ന രംഗങ്ങളും എല്ലാം ചേർത്തിട്ടുണ്ട്. 800 ൽ പരം ജൂനിയർ ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മൈ ട്രെൻഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Scroll to Top