തീയറ്ററിൽ ആവേശമായി മഞ്ജുവിൻ്റെ കിം കിം കിം..! ഫുൾ വീഡിയോ സോങ്ങ് കാണാം..

പ്രശസ്ത സംവിധായകൻ സന്തോഷ് ശിവൻ , മലയാള സിനിമയിലെ ശ്രദ്ധേയ നായിക മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സയൻസ് ഫിക്ഷനും ഫാന്റസിയും ഹാസ്യവും ആക്ഷനും എല്ലാം ഒരുപോലെ ചേർത്ത് ഒരുക്കിയ ഈ ചിത്രം മെയ് ഇരുപതിന്‌ ആണ് ആഗോള റിലീസായി എത്തിയത്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പക്ഷേ ചിത്രം നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സ്വന്തമാക്കിയത്. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ കിം കിം എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യർ ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്. ഈ ഗാനത്തിന് ഈണം നൽകിയത് റാം സുരേന്ദർ ആണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, എം പ്രശാന്ത് ദാസ് , സംവിധായകൻ സന്തോഷ് ശിവൻ, എന്നിവർ ചേർന്നാണ്. മഞ്ജു വാര്യർക്ക് ഒപ്പം ഈ ചിത്രത്തിൽ ചിത്രത്തിൽ സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, അജു വർഗീസ്,ബേസിൽ ജോസഫ്, നെടുമുടി വേണു, ഇന്ദ്രൻസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റാം സുരീന്ദറിനെ കൂടാതെ ഈ ചിത്രത്തിൽ ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവരും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നതും . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്നാണ് .ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത്ത് ടച് റിവറാണ്.

Scroll to Top