ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം..

Posted by

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഗ്യാങ്സ്റ്റർ ആണ് കിംഗ് ഓഫ് കൊത്ത . ഓഗസ്റ്റ് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സാങ്കൽപ്പിക നഗരത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയിട്ടുള്ള ഒരു ആക്ഷൻ ഗ്യാങ്ങ്സ്റ്റർ ചിത്രമാണിത്. ഒന്നര മിനിറ്റ് ദൈർഘ്യം ഉള്ള ടീസർ വീഡിയോ സിനിമ പ്രേമികളിലും ദുൽഖർ ആരാധകരിലും ഏറെ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. ഒരു സാങ്കൽപിക നഗരവും അത് ഭരിക്കുന്ന രാജാവിൻറെ കഥയുമാണ് ഈ ചിത്രം പ്രേക്ഷകരോട് പങ്കുവെക്കുന്നതെന്ന് ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ താരത്തോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈലാ ഉഷ , ചെമ്പൻ വിനോദ് ജോസ് , ഗോകുൽ സുരേഷ്, ഷമ്മി തിലകൻ , ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ , അനിഖ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വേഫെറർ ഫിലിംസും സി സ്റ്റുഡിയോസും ചേർന്നാണ്. അഭിലാഷ് എൻ ചന്ദ്രനാണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. നിമിഷ് രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്യാം ശശിധരൻ ആണ് . ഓണം റിലീസായി എത്താൻ ഒരുങ്ങുന്ന ഈ ചിത്രം തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദർശിപ്പിക്കും.

Categories