വ്യത്യസ്ത ഗെറ്റപ്പുകളിൽ ആരാധകരെ ആകാംക്ഷയിലാകി വിക്രം..! കോബ്ര ട്രൈലർ കാണാം..

തമിഴകത്തിന്റെ ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര . ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ ഗാനങ്ങളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അതുഗ്രൻ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. നടൻ വിക്രം പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണെന്നാണ് ഈ ട്രൈലർ നൽകുന്ന സൂചന. ഇമൈക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ നിരവധി വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രമെത്തുന്നു എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഒരുക്കിയിട്ടുള്ളത്. ട്രൈലറിൽ നിന്നും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ആക്ഷനുമാണ് എന്ന് മനസ്സിലാക്കാം.

ഈ ചിത്രത്തിൽ നായികയായി എത്തുന്നത് കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ നടി ശ്രീനിധി ഷെട്ടിയാണ് . എസ്.എസ്. ലളിത് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ വിക്രമിനെ കൂടാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നിവരും വേഷമിടുന്നുണ്ട്. കേരളത്തിൽ ഇഫാർ മീഡിയായ്ക്ക് വേണ്ടി ഈ ചിത്രം എത്തിക്കുന്നത് റാഫി മാതിര ആണ്. ഇവിടുത്തെ സ്‌ക്രീനുകളിൽ കോബ്ര അവതരിപ്പിക്കുന്നത് ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്നാണ്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച കോബ്രയുടെ എഡിറ്റർ ഭുവൻ ശ്രീനിവാസനാണ്.

Scroll to Top