അന്ന് ഇച്ചിരി മരുന്നിൻ്റെ ഓട്ടം വന്നട്ട് പോയതാ..! പ്രേക്ഷക ശ്രദ്ധ നേടി കൊച്ചാൾ..! വീഡിയോ കാണാം..

നടൻ കൃഷ്ണ ശങ്കറിനെ കേന്ദ്ര കഥാപാത്രമാക്കി ശ്യാം മോഹൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്തിന് ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഈ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് കൃഷ്ണ ശങ്കർ എത്തുന്നത് . ഈ അടുത്ത് കൊച്ചാളിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.

ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് . മുരളി ഗോപി , ഷൈൻ ടോം ചാക്കോ , ഇന്ദ്രൻസ് , കൃഷ്ണ ശങ്കർ എന്നിവർ ഒന്നിച്ചെത്തിയ ഒരു പോലീസ് സ്റ്റേഷൻ രംഗമാണ് ഇപ്പോൾ പുറത്തുവിട്ട വീഡിയോയിൽ കാണിച്ചിരിക്കുന്നത് . ഷൈൻ ടോം ചാക്കോയുടെ നെഗറ്റീവ് റോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ഈ ചിത്രത്തിൽ ഇവരെ കൂടാതെ രഞ്ജിപണിക്കർ, കൊച്ചുപ്രേമൻ , വിജയരാഘവൻ , ഷറഫുദ്ദീൻ, ശ്രീലക്ഷ്മി, ചൈതന്യ, സേതു ലക്ഷ്മി, ആര്യ സലീം, കലാരഞ്ജിനി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിയാറ ടാക്കീസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം ദീപ് നാഗ്ഡ ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മിഥുൻപി മദനൻ , പ്രജിത്ത് കെ. പുരുഷൾ എന്നിവർ ചേർന്നാണ് . ചിത്രത്തിന്റെ ഛായഗ്രഹകൻ ജോമോൻ തോമസ്സ് ആണ് .

Scroll to Top