എൻ്റെ മോളെ കെട്ടുന്നവന് മിനിമം ഒരു സർക്കർ ജോലി വേണം..! പ്രേക്ഷക ശ്രദ്ധ നേടി കൊച്ചാൾ..! സ്‌നീക് പീക്ക് സീൻ കാണാം..

ശ്യാം മോഹന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്തിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നത് നടൻ കൃഷ്ണശങ്കറാണ് . ഇപ്പോഴിതാ കൊച്ചാളിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.

സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ ഞാൻ എന്റെ മകളെ കല്യാണം ചെയ്തു കൊടുക്കു എന്ന് നായികയുടെ അച്ഛൻ പറയുമ്പോൾ , ഞാൻ പോലീസാകും എന്ന് പറയുന്ന നടനെയാണ് ഈ സീനിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ കൃഷ്ണ ശങ്കറിന്റെ കഥാപാത്രത്തെ കളിയാക്കി വിളിക്കുന്ന പേരാണ് കൊച്ചാൾ എന്നത്.

കൃഷ്ണ ശങ്കറിനെ കൂടാതെ ഷൈൻ ടോം ചാക്കോ , ഇന്ദ്രൻസ് , മുരളി ഗോപി , വിജയരാഘവൻ , ഷറഫുദ്ദീൻ, രഞ്ജിപണിക്കർ, കൊച്ചുപ്രേമൻ , ശ്രീലക്ഷ്മി, ചൈതന്യ, സേതു ലക്ഷ്മി, ആര്യ സലീം, കലാരഞ്ജിനി തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിയാറ ടാക്കീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദീപ് നാഗ്ഡ ആണ്. മിഥുൻപി മദനൻ , പ്രജിത്ത് കെ. പുരുഷൾ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ തോമസ്സ് ആണ് .

Scroll to Top