ഇവന് ഈ സമ്മാനം പോര..! തീയറ്ററിൽ ശ്രദ്ധ നേടി കൊച്ചാൾ..! സ്നീക്ക് സീൻ കാണാം..

Posted by

ജൂൺ പത്തിന് റിലീസ് ചെയ്ത് തിയറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ഒരു ഫാമിലി എന്റർടൈനർ ചിത്രമാണ് കൊച്ചാൾ . ശ്യാം മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി എത്തിയത് നടൻ കൃഷ്ണ ശങ്കർ ആണ്. ഈ അടുത്ത് ചിത്രത്തിന്റെ ചില സ്നീക്ക് പീക്ക് വീഡിയോസ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കൊച്ചാളിന്റെ മറ്റൊരു സ്നീക്ക് പീക്ക് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

പതിവുപോലെ സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോയും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നവരുടെ സ്വഭാവത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന വീഡിയോസ് ആയിരുന്നു ഇതുവരെ പുറത്തു വന്നിരുന്നത് . ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കൃഷ്ണ ശങ്കറിന്റെ ശക്തമായ പോലീസ് വേഷത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായമാണ് വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുന്നത്.

കൊച്ചാൾ എന്ന കഥാപാത്രമായി എത്തുന്ന കൃഷ്ണ ശങ്കറിനൊപ്പം ഇന്ദ്രൻസ് , ഷൈൻ ടോം ചാക്കോ , മുരളി ഗോപി , വിജയരാഘവൻ , ഷറഫുദ്ദീൻ, രഞ്ജിപണിക്കർ, കൊച്ചുപ്രേമൻ , ശ്രീലക്ഷ്മി, ചൈതന്യ, സേതു ലക്ഷ്മി, ആര്യ സലീം, കലാരഞ്ജിനി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദീപ് നാഗ്ഡ നിർമ്മിക്കുന്ന ഈ ചിത്രം സിയാറ ടാക്കീസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ഏറെ നാളുകൾക്ക് ശേഷം കണ്ട മികച്ച ഫാമിലി ചിത്രം എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത് .

Categories