ആർക്കാട പന്നി ഇറച്ചി വേണ്ടത്..! മാസ് റോളിൽ ഷൈൻ ടോം ചാക്കോ… കൊച്ചാൾ ടീസർ കാണാം..

Posted by

ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്ത് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ കൂടി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ അടുത്താണ് ആദ്യ ടീസർ പുറത്തിറങ്ങിയത് . ഇന്ദ്രൻസ് , കൃഷ്ണ ശങ്കർ എന്നിവർ ഒന്നിച്ചെത്തിയ ആദ്യ ടീസർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . നടൻ കൃഷ്ണശങ്കറാണ് ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പേരായ കൊച്ചാൾ എന്ന കഥാപാത്രമായി എത്തുന്നത് കൃഷ്ണശങ്കറാണ് . ആദ്യ ടീസർ സോഷ്യൽ മീഡിയ ശ്രദ്ധ നേടി കൊണ്ടിരിക്കേയാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .

ആദ്യ ടീസറിൽ ശ്രദ്ധ നേടിയത് നായകൻ കൃഷ്ണ ശങ്കർ ആണെങ്കിൽ രണ്ടാം ടീസർ പരിചയപ്പെടുത്തുന്നത് നടൻ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ്. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത് എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസറും പുറത്തുവിട്ടിരിക്കുന്നത്.

കൃഷ്ണ ശങ്കർ , ഷൈൻ ടോം ചാക്കോ , ഇന്ദ്രൻസ് എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഷറഫുദ്ദീൻ, വിജയരാഘവൻ ,രഞ്ജിപണിക്കർ, മുരളി ഗോപി , കൊച്ചുപ്രേമൻ , ചൈതന്യ, സേതു ലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി , ആര്യ സലീം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സിയാറ ടാക്കീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദീപ് നാഗ്ഡ ആണ് . മിഥുൻപി മദനൻ , പ്രജിത്ത് കെ. പുരുഷൾ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം എന്നിവ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് ജോമോൻ തോമസ്സ് ആണ് .

Categories