എടാ ആണുങ്ങളായ ഇത്തിരി അടിപിടിയും ബഹളവും ഉണ്ടാവും..! കൊച്ചാൾ ട്രൈലർ…

ശ്യാം മോഹന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്ത് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് നടൻ കൃഷ്ണശങ്കറാണ് . ഈ ചിത്രത്തിന്റെ രണ്ട് ടീസറുകൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സത്യം വീഡിയോസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ആകുന്നതിനായി കഷ്ടപ്പെടുന്ന നായകൻ പോലീസ് ആയതിനു ശേഷം നേരിടുന്ന പ്രശ്നങ്ങളും മറ്റുമാണ് ഈ ട്രൈലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നായകനായ കൃഷ്ണ ശങ്കർ തന്നെയാണ് ചിത്രത്തിന്റെ പേരായ കൊച്ചാൾ എന്ന കഥാപാത്രമായി എത്തുന്നത് . കൃഷ്ണ ശങ്കർ , ഷൈൻ ടോം ചാക്കോ , ഇന്ദ്രൻസ് , മുരളി ഗോപി എന്നിവരുടെ അതി ഗംഭീര അഭിനയ പ്രകടനം തന്നെയാണ് ഈ ട്രൈലറിന്റെ ഹൈലൈറ്റ്.

ഷറഫുദ്ദീൻ, വിജയരാഘവൻ ,രഞ്ജിപണിക്കർ, കൊച്ചുപ്രേമൻ , ചൈതന്യ, സേതു ലക്ഷ്മി, കലാരഞ്ജിനി , ശ്രീലക്ഷ്മി, , ആര്യ സലീം തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദീപ് നാഗ്ഡ നിർമ്മിക്കുന്ന ഈ ചിത്രം സിയാറ ടാക്കീസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം എന്നിവ തയ്യാറാക്കിയത് മിഥുൻപി മദനൻ , പ്രജിത്ത് കെ. പുരുഷൾ എന്നിവർ ചേർന്നാണ്. ജോമോൻ തോമസ്സ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് .

Scroll to Top