കീർത്തി സുരേഷിന്റെ കിടിലൻ ഡാൻസുമായി മാമന്നനിലെ വീഡിയോ ഗാനം… എ ആർ റഹ്മാൻ മാന്ത്രികത ഏറ്റെടുത്ത് പ്രേക്ഷകർ…

Posted by

മാരി സെൽവരാജ് സംവിധാനം ചെയ്തു ജൂൺ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു മാമന്നൻ . വടിവേലു, ഉദയനിധി സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൽ കീർത്തി സുരേഷ് നായികയായും മലയാള നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും പ്രതീക്ഷപ്പെട്ടു. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ഈ ചിത്രം സ്വന്തമാക്കിയത്. നിലവിൽ ഈ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗും ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മാമന്നനിലെ ഒരു വീഡിയോ ഗാനമാണ്. കൊടി പറക്കുറ കാലം എന്ന ഗാന വീഡിയോ ആണ് സോണി മ്യൂസിക് സൗത്ത് യൂടൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. നാല് മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കീർത്തിയുടെ കിടിലൻ ഡാൻസ് പെർഫോമൻസും ഇരു കഥാപാത്രങ്ങൾക്കും ഇടയിൽ ഉടലെടുക്കുന്ന പ്രണയ രംഗങ്ങളുമാണ് ഈ ഡാൻസ് വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്.

എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യുഗ ഭാരതി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കൽപ്പന രാഗവേന്ദർ , രക്ഷിത സുരേഷ് , ദീപ്തി സുരേഷ് , അപർണ ഹരികുമാർ എന്നിവർ ചേർന്നാണ്. നിരവധി കാഴ്ചക്കാരെയാണ് ഈ ഡാൻസ് വീഡിയോ സ്വന്തമാക്കിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഈ വീഡിയോ ഗാനത്തിനും ഒപ്പം ചിത്രത്തിനും ലഭിച്ചിട്ടുള്ളത്.

സംവിധായകൻ മാരി സെൽവരാജ് തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. റെഡ് ജയന്റ് ഫിലിംസിന്റെ ബാനറിൽ നടൻ ഉദയനിധി സ്റ്റാലിൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്ത മാമന്നന്റെ എഡിറ്റിംഗ് നിർവഹിച്ചത് സെൽവ ആർ കെ ആണ് .

Categories