കൃതി ഷെട്ടി നായികയായി എത്തുന്ന പുത്തൻ ചിത്രം..! ട്രൈലർ കാണാം..

Posted by

എം.എസ്. രാജശേഖർ റെഡ്ഢി സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിതിൻ, കൃതി ഷെട്ടി, കാതറിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യുബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ തികയുമ്പോഴേക്കും ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്.

മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ കോമഡി, ആക്ഷൻ , റൊമാൻസ് , ഡാൻസ് , പവർഫുൾ ഡയലോഗുകൾ എന്നിവയെല്ലാം ഒരുപോലെ ചേർത്താണ് ഒരുക്കിയിരിക്കുന്നത് . ട്രൈലറിലെ നടൻ നിതിന്റെ പഞ്ച് ഡയലോഗുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ എൻ. സിദ്ധാർത്ഥ് റെഡ്ഢി എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായാണ് നിതിൻ വേഷമിടുന്നത്. നിതിന്റെ കരിയറിൽ ആദ്യമായാണ് ഒരു ഐ എ എസ് വേഷം. വെന്നല്ല കിഷോർ , സമുദ്രക്കനി, അഞ്ജലി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട് .

സുധാകർ റെഡ്ഢി , നിഖിത റെഡ്ഢി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രേഷ്ഠ് മൂവീസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് രാജ്കുമാർ അക്കേല ആണ് . സംവിധായകൻ എം.എസ്. രാജശേഖർ റെഡ്ഢി തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ സംഭാഷണങ്ങൾ തയ്യാറാക്കിയത് മമിഡല തിരുപതി ആണ് . പ്രസാദ് മുരെല്ല ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവു ആണ്. മഹതി സ്വർഗ്ഗ സാഗർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Categories